മുംബൈ: മൂന്ന് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.
സെന്‍സെക്‌സ് 121 പോയിന്റ് ഉയര്‍ന്ന് 32,881ലും നിഫ്റ്റി 29 പോയിന്റ് നേട്ടത്തില്‍ 10,147ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1244 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 554 ഓഹരികള്‍ നഷ്ടത്തിലുമാണ്.
റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, വേദാന്ത, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലാണ്.
ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ, ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.