മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 125 പോയന്റ് നേട്ടത്തില്‍ 35036ലും നിഫ്റ്റി 44 പോയന്റ് ഉയര്‍ന്ന് 10355ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 891 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 196 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 32 ഓഹരികള്‍ക്ക് മാറ്റമില്ല.
പവര്‍ഗ്രിഡ് കോര്‍പ്, യുപിഎല്‍, ബജാജ് ഫിനാന്‍സ്,ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഗെയില്‍, കോള്‍ ഇന്ത്യ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
വിപ്രോ,ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഏഷ്യന്‍ പെയിന്റ്സ്, ബാങ്ക് ഓഫ് ബറോഡ, ബെര്‍ജര്‍ പെയിന്റ്സ് തുടങ്ങി 78 കമ്പനികളാണ് ചൊവാഴ്ച മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.