സെന്‍സെക്സ് 148 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 148 പോയന്റ് ഉയര്‍ന്ന് 30344ലിലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 8921ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 392 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 220 ഓഹരികള്‍ നഷ്ടത്തിലുമാണ്. 29 ഓഹരികള്‍ക്ക് മാറ്റമില്ല. ടാറ്റ സ്റ്റീല്‍, ഐടിസി, ഗെയില്‍, സീ എന്റര്‍ടെയ്ന്‍മെന്റ്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്‍ഡ്ടി,സിപ്ല, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐഒസി,യുപിഎല്‍, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

വിപ്രോ, എസ്ബിഐ,ഹിറോ മോട്ടോര്‍കോര്‍പ്, ഇന്‍ഡസിന്റ് ബാങ്ക്, അദാനി പോര്‍ട്സ്, ബജാജ് ഫിനാന്‍സ്,ഭാരതി ഇന്‍ഫ്രടെല്‍, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

അള്‍ട്രടെക് സിമെന്റ്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ജൂബിലന്റ് ഫയര്‍വര്‍ക്സ് ഉള്‍പ്പടെ 22 കമ്പനികളാണ് ഇന്ന് മാര്‍ച്ച് പാദത്തിലെ ഫലങ്ങള്‍ പുറത്തുവിടുന്നത്.

Top