സെന്‍സെക്സ് 166 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 166 പോയന്റ് നേട്ടത്തില്‍ 34374ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 101143ലുമാണ് വ്യാപാരം നടക്കുന്നത്. ഏഷ്യന്‍ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ബിഎസ്ഇയിലെ 855 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 183 ഓഹരികള്‍ നഷ്ടത്തിലുമാണ്. 35 ഓഹരികള്‍ക്ക് മാറ്റമില്ല.

റിലയന്‍സ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി,ഐഒസി , ആക്സിസ് ബാങ്ക്,ബപിസിഎല്‍, യുപിഎല്‍, ടാറ്റ സ്റ്റീല്‍, ഗെയില്‍, ഏഷ്യന്‍ പെയിന്റ്സ്,ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

ടാറ്റ മോട്ടോഴ്സ്,എച്ച്സിഎല്‍ ടെക്,എംആന്‍ഡ്എം,ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, വിപ്രോ, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ്.

Top