സെന്‍സെക്സ് 167 ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 167.19 പോയന്റ് നേട്ടത്തില്‍ 30196.17ലും നിഫ്റ്റി 55.85 പോയന്റ് ഉയര്‍ന്ന് 8879.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1012 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1253 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 164 ഓഹരകള്‍ക്ക് മാറ്റമില്ല. ഭാരതി എയര്‍ടെലാണ് മികച്ചനേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 10ശതമാനത്തോളമാണ് ഉയര്‍ന്നത്. ഭാരതി ഇന്‍ഫ്രടെല്‍, ഒഎന്‍ജിസി, അള്‍ട്രടെക് സിമെന്റ്, ഐടിസി, പവര്‍ഗ്രിഡ്,അദാനി പോര്‍ട്സ്, തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത, ഇന്‍ഡസിന്റ് ബാങ്ക്,യുപിഎല്‍, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.5ശതമാനംനേട്ടമുണ്ടാക്കിയപ്പോള്‍ സ്മോള്‍ ക്യാപ് 0.2ശതമാനം താഴ്ന്നു.

Top