മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 185 പോയന്റ് ഉയര്‍ന്ന് 37,574ലിലും നിഫ്റ്റി 61 പോയന്റ് നേട്ടത്തില്‍ 11,111ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകള്‍ക്കും കരുത്തായത്.
ബിഎസ്ഇയിലെ 916 ഓഹരികള്‍ നേട്ടത്തിലും 202 ഓഹരികള്‍ നഷ്ടത്തിലുമാണ്. 53 ഓഹരികള്‍ക്ക് മാറ്റമില്ല. ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, എന്‍ടിപിസി, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, ഐടിസി, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.