സെന്‍സെക്സ് 185 പോയന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 185 പോയന്റ് നേട്ടത്തില്‍ 35,101ലും നിഫ്റ്റി 45 പോയന്റ് ഉയര്‍ന്ന് 10,347ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 842 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 727 ഓഹരികള്‍ നഷ്ടത്തിലുമാണ്. 50 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐസിഐസിഐ ബാങ്ക്, ഐടിസി, ആക്സിസ് ബാങ്ക്, ബിപിസിഎല്‍,യുപിഎല്‍, ടിസിഎസ്, റിലയന്‍സ്, വിപ്രോ, എസ്ബിഐ, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

സണ്‍ ഫാര്‍മ, ഒഎന്‍ജിസി,എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര,എല്‍ആന്‍ഡ്ടി, ബ്രിട്ടാനിയ, നെസ് ലെ, ഗെയില്‍, മാരുതി സുസുകി, സിപ്ല, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ സൂചികകളാണ് പ്രധാനമായും നേട്ടത്തിലുള്ളത്.

Top