സെന്‍സെക്സ് 187 പോയന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 187.24 പോയന്റ് ഉയര്‍ന്ന് 36674.52ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 10,799.70ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1312 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1374 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികള്‍ക്ക് മറ്റമില്ല.

ഇന്‍ഫോസിസ്, ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഐസിഐസിഐ ബാങ്ക് ,ബജാജ് ഫിനാന്‍സ്,തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

എന്‍ടിപിസി,പവര്‍ഗ്രിഡ് കോര്‍പ്, അദാനി പോര്‍ട്സ്,ഐടിസി, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ഐടി, ബാങ്ക് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ലോഹം, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, ഫാര്‍മ, എഫ്എംസിജി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top