മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 12,500ന് മുകളിലെത്തി. സെന്‍സെക്സ് 228 പോയന്റ് നേട്ടത്തില്‍ 42,825ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 12,523ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 718 ഓഹരികള്‍ നേട്ടത്തിലും 294 ഓഹരികള്‍ നഷ്ടത്തിലുമാണ്. 48 ഓഹരികള്‍ക്ക് മാറ്റമില്ല.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, എല്‍ആന്‍ഡ്ടി, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.