ബിജെപി മുന്നേറ്റം ; ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം

മുംബൈ : ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 250 പോയന്റിലേറെ നേട്ടമുണ്ടാക്കി. നിഫ്റ്റിയാകട്ടെ 11,670 നിലവാരത്തിലുമെത്തി.

ടെലികോം, ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജം തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദത്തിലാണ്. ബാങ്ക്, ധനകാര്യം, മൂലധന സാമഗ്രി,ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍.

എച്ച്സിഎല്‍ ടെക് ഓഹരി 4.5 ശതമാനം ഉയര്‍ന്നു. എല്‍ആന്റ്ടി 1.7 ശതമാനവും നേട്ടത്തിലാണ്. യെസ് ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, റിലയന്‍സ്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

പവര്‍ഗ്രിഡ്, ഇന്‍ഫോസിസ്, മാരുതി സുസുകി, എംആന്റ്എം, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

വോട്ടെണ്ണല്‍ നടക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി വീണ്ടും അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് വിപണിയെ സ്വീധീനിച്ചിരിക്കുന്നത്.

Top