സെന്‍സെക്‌സ് 250 പോയന്റ് ഉയര്‍ന്നു; ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 250 പോയന്റ് ഉയര്‍ന്ന് 38,450ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തില്‍ 11,350ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1228 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 237 ഓഹരികള്‍ നഷ്ടത്തിലുമാണ്. 60 ഓഹരികള്‍ക്ക് മാറ്റമില്ല.

ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, റിലയന്‍സ്, മാരുതി, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എന്‍ടിപിസി, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top