സെന്‍സെക്‌സ് 264 പോയിന്റ് നേട്ടത്തില്‍ ഓഹരി സൂചികകളില്‍ മികച്ച തുടക്കം

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 264 പോയിന്റ് നേട്ടത്തില്‍ 33,477ലും, നിഫ്റ്റി 72 പോയിന്റ് ഉയര്‍ന്ന് 10,408 ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1372 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 382 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബിസിനസ് ചെയ്യുന്നതിന് എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 130)ം സ്ഥാനത്തു നിന്ന് 100 ലേക്ക് ഉയര്‍ന്നുവെന്ന വേള്‍ഡ് ബാങ്കിന്റെ നിരീക്ഷണമാണ് വിപണിക്ക് മികച്ച നേട്ടം സമ്മാനിച്ചത്.

ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, വേദാന്ത, റിലയന്‍സ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലാണ്.

ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top