മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 279 പോയന്റ് നേട്ടത്തോടെ 31885ലും നിഫ്റ്റി 79 പോയന്റ് ഉയര്‍ന്ന് 9383ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 809 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 257 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഗെയില്‍, യുപിഎല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍. ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, എല്‍ആന്‍ഡ്ടി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
എംആന്‍ഡ്എം, ഐടിസി, ടിസിഎസ്, എച്ച്സിഎല്‍ ടെക്, വിപ്രോ, സിപ്ല, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്,ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ലുപിന്‍, ഫെഡറല്‍ ബാങ്ക്, ടിവിഎസ് മോട്ടോര്‍, തുടങ്ങിയ 24 കമ്പനികളാണ് ഇന്ന് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.
ഇന്നലെ സെന്‍സെക്സ് 996 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തിരുന്നത്.