സെന്‍സെക്‌സ് 288 പോയന്റ് ഉയര്‍ന്നു, നേട്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായ രണ്ടു ദിവസത്തെ തകര്‍ച്ചയ്ക്കു ശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 288 പോയന്റ് നേട്ടത്തില്‍ 38,022ലും നിഫ്റ്റി 72 പോയന്റ് ഉയര്‍ന്ന് 11,233ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 777 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 172 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 37 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്‍ഫോസിസ്, വിപ്രോ, റിലയന്‍സ്, ബ്രിട്ടാനിയ, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റാന്‍ കമ്പനി, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഗ്രാസിം, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ടിസിഎസ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, അദാനി പോര്‍ട്സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top