സെന്‍സെക്സ് 315 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 315 പോയന്റ് ഉയര്‍ന്ന് 30344ലിലും നിഫ്റ്റി 92 പോയന്റ് നേട്ടത്തില്‍ 8915ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബാങ്ക്, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 534 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 136 ഓഹരികള്‍ നഷ്ടത്തിലുമാണ്.27 ഓഹരികള്‍ക്ക് മാറ്റമില്ല.

ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.സിപ്ല, വിപ്രോ, വേദാന്ത, യുപിഎല്‍,ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.ഏഷ്യന്‍ വിപണികള്‍ ഉള്‍പ്പടെ ആഗോള സൂചികകളെല്ലാംനേട്ടത്തിലാണ്.

ബജാജ് ഫിനാന്‍സ്, അപ്പോളോ ടയര്‍, ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങിയവ ഉള്‍പ്പടെ 18 കമ്പനികളാണ് ഇന്ന് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലം പുറത്തുവിടുന്നത്.

Top