ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടു ദിവസത്തെ അവധിക്കു ശേഷം ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 319 പോയന്റ് ഉയര്‍ന്ന് 43,957ലും നിഫ്റ്റി 82 പോയന്റ് നേട്ടത്തില്‍ 12,862ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 866 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 330 ഓഹരികള്‍ നഷ്ടത്തിലുമാണ്. 99 ഓഹരികള്‍ക്ക് മാറ്റമില്ല.

ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, സണ്‍ ഫാര്‍മ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, വിപ്രോ, ഐഷര്‍ മോട്ടോഴ്സ്, വിപ്രോ, ആക്സിസ് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top