സെന്‍സെക്‌സ് 321 പോയന്റ് ഉയര്‍ന്നു; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ എക്കാലത്തെയും റെക്കോഡ് തിരുത്തി വിപണി കുതിച്ചു. നിഫ്റ്റി 16,800ന് മുകളിലെത്തി.

സെന്‍സെക്സ് 321 പോയന്റ് നേട്ടത്തില്‍ 56,446ലും നിഫ്റ്റി 103 പോയന്റ് ഉയര്‍ന്ന് 16,808ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് ഫെഡ് റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം നീട്ടിയതാണ് വിപണിക്ക് കരുത്തായത്. ഇതുസംബന്ധിച്ച് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ വെള്ളിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്.

ടൈറ്റാന്‍, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, എല്‍ആഡ്ടി, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

മെറ്റല്‍, റിയാല്‍റ്റി, പവര്‍, ഓട്ടോ സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ 0.5 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

 

Top