മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 15,000ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 353 പോയന്റ് നേട്ടത്തില്‍ 49,918ലും നിഫ്റ്റി 104 പോയന്റ് ഉയര്‍ന്ന് 15,010ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1275 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 259 ഓഹരികള്‍ നഷ്ടത്തിലുമാണ്. 49 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ രണ്ടു ശതമാനത്തോളം നേട്ടമുണ്ടാക്കി. ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, അള്‍ട്രടെക് സിമന്റ്സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
എസ്ബിഐ, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ശ്രീ സിമെന്റ്, ഗോജ്റേജ് ഇന്‍ഡസ്ട്രീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉള്‍പ്പടെ 49 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.