മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 360 പോയന്റ് നേട്ടത്തില്‍ 40,869ലും നിഫ്റ്റി 97 പോയന്റ് ഉയര്‍ന്ന് 12011ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 809 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 326 ഓഹരികള്‍ നഷ്ടത്തിലുമാണ്. 61 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ്, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസി ബാങ്ക്, ടാറ്റ സ്റ്റീല്‍, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ടൈറ്റാന്‍, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.