ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തോടെ തുടക്കമിട്ടു. നിഫ്റ്റി 109 പോയന്റ് ഉയര്‍ന്ന് 15,207ലും സെന്‍സെക്‌സ് 374 പോയന്റ് നേട്ടത്തില്‍ 51,400ലുമാണ് വ്യാപാരം തുടങ്ങിയത്.
ബിഎസ്ഇയിലെ 1128 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണെങ്കില്‍ 243 ഓഹരികള്‍ നഷ്ടത്തിലുമാണ്. അന്താരാഷ്ട്ര വിപണിയിലെ നേട്ടമാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, എസ്ബിഐ, ടൈറ്റാന്‍, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.