സെൻസെക്സ് 389 പോയന്റ് ഉയർന്ന് ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ: മൂന്നുദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 389 പോയന്റ് ഉയർന്ന് 31061ലും നിഫ്റ്റി 115.25 പോയന്റ് നേട്ടത്തിൽ 9154ലിലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 601 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 176 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല.എച്ച്ഡിഎഫ്സി ബാങ്ക്, ജെഎസ് ഡബ്ല്യു സ്റ്റീൽ,അദാനി പോർട്സ്, ഐടിസി, ഹിൻഡാൽകോ, ഇൻഡസിന്റ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, അൾട്രടെക്ക് സിമെന്റ്, ടാറ്റ സ്റ്റീൽ, ടൈറ്റാൻ കമ്പനി, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

സീ എന്റർടെയ്ൻമെന്റ്, ടിസിഎസ്, ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, ബജാജ് ഫിനാൻസ്,ഭാരതി എയർടെൽ, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

മാക്സ് ഫിനാൻഷ്യൽ, ദീപക് നൈട്രേറ്റ്,ടോറന്റ് ഫാർമ, തുടങ്ങി 19 കമ്പനികളാണ് ഇന്ന് മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

Top