സെന്‍സെക്‌സ് ഉയര്‍ന്നു; ഓഹരി സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ നിന്ന് തിരിച്ചുകയറി. നിഫ്റ്റി 14,500ന് മുകളിലെത്തി. സെന്‍സെക്സ് 438 പോയന്റ് നേട്ടത്തില്‍ 48,388ലും നിഫ്റ്റി 151 പോയന്റ് ഉയര്‍ന്ന് 14,511ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1090 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 210 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 43 ഓഹരികള്‍ക്ക് മാറ്റമില്ല.

ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഓട്ടോ, മാരുതി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, നെസ് ലെ, എസ്ബിഐ, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ്, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നെസ് ലെ, ടാറ്റ സ്റ്റീല്‍ ലോങ് പ്രൊഡക്ട്സ്, വെല്‍സ്പണ്‍ തുടങ്ങിയ കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ചൊവ്വാഴ്ച പുറത്തുവിടുന്നത്.

 

Top