മുംബൈ : ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സില്‍ 493 പോയന്റ് നേട്ടത്തില്‍ 39,190ലും നിഫ്റ്റി 135 പോയന്റ് ഉയര്‍ന്ന് 11,552ലുമാണ് വ്യാപാരം നടക്കുന്നത്. കോവിഡ് ചികിത്സയിലുള്ള യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിലേയ്ക്ക് ഇന്ന് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഏഷ്യന്‍ സൂചികകളിലെല്ലാം നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 1237 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 591 ഓഹരികള്‍ നഷ്ടത്തിലുമാണ്. 128 ഓഹരികള്‍ക്ക് മാറ്റമില്ല. ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, കൊട്ട്ക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.