sensex gains

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 150 പോയന്റ് ഉയര്‍ന്ന് 28440ലും നിഫ്റ്റി 47 പോയന്റ് ഉയര്‍ന്ന് 8816ലുമെത്തി.

ബിഎസ്ഇയിലെ 1303 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 518 ഓഹരികള്‍ നഷ്ടത്തിലും ആണ്.

ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, എസ്ബിഐ, ഭാരതി ഇന്‍ഫ്രടെല്‍, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും ഭേല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top