മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 600 പോയന്റ് നേട്ടത്തില്‍ 34,887ലും നിഫ്റ്റി 177.10 പോയന്റ് ഉയര്‍ന്ന് 10319.30ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 1068 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 93 ഓഹരികള്‍ നഷ്ടത്തിലുമാണ്. 54 ഓഹരികള്‍ക്ക് മാറ്റമില്ല. ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
എസ്ബിഐ,ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്,ഹിന്‍ഡാല്‍കോ, ഇന്‍ഡസിന്റ് ബാങ്ക്, ഗെയില്‍, ബജാജ് ഫിനാന്‍സ്,എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, വേദാന്ത, സീ എന്റര്‍ടെയ്ന്‍മെന്റ്, ഭാരതി ഇന്‍ഫ്രടെല്‍, ബ്രിട്ടാനിയ, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്ക്, ലോഹം ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.