സെന്‍സെക്‌സ് 104.63 പോയിന്റ് നേട്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു

sensex

മുംബൈ: വ്യാപാരം ആരംഭിച്ചപ്പോൾ നഷ്ടത്തിലായിരുന്ന ഓഹരി സൂചിക സെന്‍സെക്‌സ് 104.63 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 104.63 പോയിന്റ് നേട്ടത്തില്‍ 33,147.13ലും നിഫ്റ്റി 48.40 പോയിന്റ് ഉയര്‍ന്ന് 10,343.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐഒസി, സിപ്ല, മാരുതി സുസുകി, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, വേദാന്ത, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, വിപ്രോ, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലായിരുന്നു.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ലുപിന്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്

Top