നഷ്ടത്തോടെ ആരംഭിച്ച് നേട്ടത്തിലേക്ക് കുതിച്ച് ഓഹരി വിപണി

sensex

മുംബൈ: നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും താമസിയാതെ നേട്ടത്തിലായി ഓഹരി സൂചിക. സെന്‍സെക്സ് 97 പോയന്റ് നേട്ടത്തില്‍ 40,681ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 11,955ലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ് കോര്‍പ്, എംആന്‍ഡ്എം, സണ്‍ ഫാര്‍മ, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, റിലയന്‍സ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top