രണ്ടാം ദിനം നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഓഹരി സൂചികകള്‍

തുടര്‍ച്ചയായി രണ്ടാം ദിനത്തിലും നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഓഹരി സൂചികകള്‍. ഐടി, ഓട്ടോ ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 14,900 തിരിച്ചുപിടിച്ചു.

സെന്‍സെക്സ് 447.05 പോയന്റ് നേട്ടത്തില്‍ 50,296.89ലും നിഫ്റ്റി 157.60 പോയന്റ് ഉയര്‍ന്ന് 14,919.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1813 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1138 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികള്‍ക്ക് മാറ്റമില്ല.

ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, അദാനി പോര്‍ട്സ്, എന്‍ടിപിസി തുടങ്ങിയവയുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.നിഫ്റ്റി ഐടി, ഓട്ടോ സൂചികകള്‍ മൂന്നു ശതമാനം വീതം നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5ശതമാനവും നേട്ടമുണ്ടാക്കി.

 

 

 

Top