സെന്‍സെക്‌സ് 77 പോയന്റ് ഉയര്‍ന്നു; ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

sensex

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 77 പോയന്റ് നേട്ടത്തില്‍ 38,921ലും നിഫ്റ്റി 29 പോയന്റ് ഉയര്‍ന്ന് 11,501ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1304 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 553 ഓഹരികള്‍ നഷ്ടത്തിലുമാണ്. 90 ഓഹരികള്‍ക്ക് മാറ്റമില്ല.

ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ അദാനി പോര്‍ട്സ്, ടാറ്റ മോട്ടോഴ്സ്, പവര്‍ഗ്രിഡ് കോര്‍പ്, ഐഷര്‍ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, വിപ്രോ, ഹിന്‍ഡാല്‍കോ, ഐസിഐസി ൈബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഗ്രാസിം, എച്ച്ഡിഎഫ്സി, ടിസിഎസ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top