മുബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിവസം ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 213 പോയന്റ് നേട്ടത്തില്‍ 38648ലും നിഫ്റ്റി 68 പോയന്റ് ഉയര്‍ന്ന് 11440ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1410 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 563 ഓഹരികള്‍ നഷ്ടത്തിലുമാണ്. മുംബൈ അദാനി ഗ്രൂപ്പിന്റെ ഓഹരി വില മൂന്ന് ശതമാനമായി ഉയര്‍ന്നു.
ഐഷര്‍ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഗ്രാസിം, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, യുപിഎല്‍, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.