സെന്‍സെക്‌സ് ഉയര്‍ന്നു; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: നേട്ടത്തോടെ തുടക്കം കുറിച്ച് ഓഹരി വിപണി. സെന്‍സെക്സ് 166 പോയന്റ് നേട്ടത്തില്‍ 50,804ലിലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 15,242ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1220 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 291 ഓഹരികള്‍ നഷ്ടത്തിലുമാണ്. 69 ഓഹരികള്‍ക്ക് മാറ്റമില്ല.

ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എച്ച്ഡിഎഫ്സി, റിലയന്‍സ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടിസിഎസ്, എസ്ബിഐ, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബെര്‍ജര്‍ പെയിന്റ്സ്, ബിപിസിഎല്‍, ബാര്‍ഗര്‍ കിങ് ഇന്ത്യ, ഫൈസര്‍ തുടങ്ങി 52 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

Top