മുംബൈ: ഉര്‍ജിത് പട്ടേലിന്റെ രാജിയും തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരച്ചടിയും തുടക്കത്തില്‍ ഓഹരി വിപണിയെ തളര്‍ത്തിയിരുന്നു. എന്നാല്‍ സെക്ടറുകളിലെ മികച്ച ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിയത് സൂചികള്‍ക്ക് തുണയാവുകയായിരുന്നു. സെന്‍സെക്‌സ് 190.29 പോയിന്റ് നേട്ടത്തില്‍ 35350.01ലും നിഫ്റ്റി 60.70 പോയിന്റ് ഉയര്‍ന്ന് 10549.20ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 1627 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 786 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
യെസ് ബാങ്ക്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, ടൈറ്റന്‍ കമ്പനി, കൊട്ടക് മഹീന്ദ്ര, കോള്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, ഐടിസി, ഒഎന്‍ജിസി, സിപ്ല, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ചഡിഎഫ്‌സി, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, അദാനി പോര്‍ട്‌സ്, ഹീറോ മോട്ടോകോര്‍പ്, ഭാരതി എയര്‍ടെല്‍, എച്ചഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.