മുംബൈ : മികച്ച നേട്ടത്തില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. 448.62 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 40,431.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യം, ലോഹം, എഫ്എംസിജി ഓഹരികളുടെ ബലത്തില്‍ നിഫ്റ്റി 110.50 പോയന്റ് ഉയര്‍ന്ന് 11,873ലുമെത്തി.
ബിഎസ്ഇയിലെ 1470 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1150 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികള്‍ക്ക് മാറ്റമില്ല. ആക്‌സിസ് ബാങ്ക്, നെസ് ലെ, എസ്ബിഐ, ഗെയില്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ മികച്ചനേട്ടമുണ്ടാക്കി. ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ബജാജ് ഓട്ടോ, ഡീവീസ് ലാബ്, ഐഷര്‍ മോട്ടോഴ്‌സ് ഓഹരികൾ നഷ്ടത്തിലുമായിരുന്നു.