മുംബൈ: വ്യാപാരാരംഭത്തില്‍ സെന്‍സെക്‌സ് 124 പോയന്റ് നേട്ടത്തോടെ തുടക്കം.
സെന്‍സെക്‌സ് 124 പോയന്റ് നേട്ടത്തില്‍ 30426ലും നിഫ്റ്റി 38 പോയന്റ് ഉയര്‍ന്ന് 9399ലുമെത്തി. ബിഎസ്ഇയിലെ 1147 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 612 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ഭേല്‍, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.