മുംബൈ: തുടര്‍ച്ചയായ രണ്ടു ദിവസത്തെ നഷ്ടത്തിനു ശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,650ന് മുകളിലെത്തി. സെന്‍സെക്സ് 268 പോയന്റ് നേട്ടത്തില്‍ 52,117ലും നിഫ്റ്റി 82 പോയന്റ് ഉയര്‍ന്ന് 15,658ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1528 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 278 ഓഹരികള്‍ നഷ്ടത്തിലുമാണ്. 51 ഓഹരികള്‍ക്ക് മാറ്റമില്ല.
റിലയന്‍സ്, ഇന്‍ഫോസിസ്, ടൈറ്റാന്‍ കമ്പനി, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലുള്ളത്. കഴിഞ്ഞ ദിവസത്തെ ലാഭമെടുപ്പിനു ശേഷം വിപണി കുതിപ്പിന്റെ പാതയിലാണ്. നിഫ്റ്റി 15,750 നിലവാരത്തിലേയ്ക്ക് ഉയരാനും സാധ്യയുണ്ട്. അതേസമയം, സപ്പോര്‍ട്ട് 15,400-15,300 നിലവാരത്തിലാണ്.
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതും വാക്സിനേഷനുമാണ് വിപണിയിലെ നേട്ടത്തിന് പിന്നില്‍. ജിഎസ്പിഎല്‍, അരവിന്ദ് ഫാഷന്‍സ്, എപിഎല്‍ അപ്പോളോ ട്യൂബ്സ് തുടങ്ങി 29 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.