മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചു .സെന്‍സെക്സ് 147 പോയിന്റ് ഉയര്‍ന്ന് 38,740ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 11491ലുമെത്തി. ബിഎസ്ഇയിലെ 413 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 136 ഓഹരികള്‍ നഷ്ടത്തിലുമാണ്.
മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ഇന്ത്യബുള്‍സ് ഹൗസിങ്, എംആന്റ്എം, സിപ്ല, ഐഒസി, ഒഎന്‍ജിസി, ബിപിസിഎല്‍ തുങ്ങിയ ഓഹരികളാണ് നേട്ടത്തിലും ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ധനമന്ത്രിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമാണ് കാഴ്ച്ചവെയ്ക്കുന്നത്. ഒറ്റ ദിവസം കൊണ്ട് സെന്‍സെക്സ് 1921 പോയിന്റും നിഫ്റ്റി 569 പോയിന്റും മുന്നേറിയിരുന്നു. ഇരു സൂചികകളുടെയും കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും മികച്ച നേട്ടമായിരുന്നു ഇത്.