മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 320 പോയന്റ് നേട്ടത്തില്‍ 49,526ലും നിഫ്റ്റി 69 പോയന്റ് ഉയര്‍ന്ന് 14,893ലുമാണ് വ്യാപാരം ആരഭിച്ചത്.
ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ബജാജ് ഫിനാന്‍സ്, മാരുതി, നെസ് ലെ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
മെറ്റല്‍ സൂചിക രണ്ടു ശതമാനം ഉയര്‍ന്നു. ഫാര്‍മ, എനര്‍ജി സൂചികകള്‍ ഒരു ശതമാനം വീതം നേട്ടത്തിലാണ്. ചെംമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ്, വെങ്കീസ്, ജെഎംസി പ്രൊജക്ട്സ്, സൈഡസ് വെല്‍നെസ് തുടങ്ങി 22 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.