സെന്‍സെക്സ് 312 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാരം ആരംഭിച്ചപ്പോള്‍ തളര്‍ച്ചയിലായിരുന്ന വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 312 പോയിന്റ് നേട്ടത്തില്‍ 40,560ലാണ് വ്യാപാരം ക്ലോസ് ചെയ്തത്.

ഇന്‍ഫോസിസാണ് മികച്ച നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 2.5 ശതമാനം കുതിച്ച് 714ലിലെത്തി.സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ ഓഹരി 2.5 ശതമാനം ഉയര്‍ന്ന് 480.70 രൂപയിലെത്തി. എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് ഓഹരികളാണ് സെന്‍സെക്സ് സൂചികയുടെ കുതിപ്പിന് കരുത്തേകിയത്.

നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.29 ശതമാനവും സ്മോള്‍ക്യാപ് 0.17 ശതമാനവും നേട്ടത്തിലാണ്. വെങ്കീസ്, ഡെല്‍റ്റ കോര്‍പ്പ് ,പെര്‍സിസ്റ്റന്റ്, തുടങ്ങിയ ഓഹരികളാണ് സ്മോള്‍ ക്യാപ് വിഭാഗത്തില്‍ നേട്ടമുണ്ടാക്കിയത്.

ടോറന്റ് പവര്‍,ഇന്ത്യബുള്‍സ് വെഞ്ച്വേഴ്സ്, ഹഡ്കോ,ഏഡല്‍വെയ്സ്, എന്നീ ഓഹരികള്‍ മിഡ്ക്യാപ് സൂചികയ്ക്കും കരുത്തേകി.

Top