സെന്‍സെക്‌സ് നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു ;നിഫ്റ്റി റെക്കോഡ് നിലനിര്‍ത്തി

sensex-pic

മുംബൈ: വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് നേരിയ നഷ്ടത്തില്‍. നിഫ്റ്റി റെക്കോഡ് നിലനിര്‍ത്തി.

സെന്‍സെക്‌സ് 24.48 പോയന്റ് നഷ്ടത്തില്‍ 32,609.16ലും നിഫ്റ്റി 3.60 പോയന്റ് നേട്ടത്തില്‍ 10,234.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വ്യാപകമായി നടന്ന ലാഭമെടുപ്പാണ് സൂചികകളെ നഷ്ടത്തിലാക്കിയത്.

ബിഎസ്ഇയിലെ 1375 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1300 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ബജാജ് ഓട്ടോ, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, പവര്‍ ഗ്രിഡ്, ലുപിന്‍, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, സണ്‍ ഫാര്‍മ,സിപ്ല, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top