സെന്‍സെക്‌സ് താഴ്ന്നു; ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 113 പോയന്റ് താഴ്ന്ന് 50,080ലും നിഫ്റ്റി 32 പോയന്റ് നഷ്ടത്തില്‍ 15,075ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനത്തിലേറെ നഷ്ടത്തിലാണ്. മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവന്നതോടെ ടാറ്റ മോട്ടോഴ്സ് ഓഹരി അഞ്ചു ശതമാനം ഇടിയുകയും ചെയ്തു.

നിഫ്റ്റി സൂചികകളില്‍ ഫാര്‍മ നേട്ടമുണ്ടാക്കിയപ്പോള്‍ ഓട്ടോ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനത്തോളം നേട്ടത്തിലുമാണ്. ഐഒസി, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, ജെ.കെ ടയര്‍ തുടങ്ങി 25 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

 

Top