ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്സ് 1000ലേറെ പോയന്റിലേറെ ഉയര്‍ന്നു

സെന്‍സെക്‌സ് 350 പോയന്റ് ഉയര്‍ന്ന് 1000 പോയന്റും നിഫ്റ്റി 292 പോയന്റും ഉയര്‍ന്നു. ബാങ്കിങ്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ഓഹരികളും ഉയര്‍ന്നു.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്,എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ് എന്നീ ഓഹരികളിലെകുതിപ്പ് സെന്‍സെക്സ് 350 പോയന്റ് ഉയരാന്‍ കാരണമായി.

നിഫ്റ്റി ബാങ്ക് സൂചിക 3.6ശതമാനവും നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, പൊതുമേഖല ബാങ്ക്, സ്വകാര്യ ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ 1 ശതമാനം മുതല്‍ 3.7ശതമാനം വരെ കുതിച്ചു.ആക്സിസ് ബാങ്കാണ് നേട്ടത്തില്‍ മുന്നില്‍. 13ശതമാനമാണ് ആക്സിസ് ബാങ്കിന്റെ ഓഹിരി ഉയര്‍ന്നത്.

ബജാജ് ഫിനാന്‍സ്,ഐസിഐസിഐ ബാങ്ക്, യുപിഎല്‍,ഗ്രാസിം ഇന്‍ഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ഭാരതി ഇന്‍ഫ്രാടെല്‍,ഭാരത് പെട്രോളിയം, തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്ത്യന്‍ ഓയില്‍, സീ എന്റര്‍ടെയന്‍മെന്റ്, ടൈറ്റാന്‍, അള്‍ട്രാടെക് സിമെന്റ്,ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

Top