മുംബൈ: ആഗോള വിപണികൾ ഇന്നും നേട്ടത്തിൽ. നിഫ്റ്റി 16,650 ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ 12 ശതമാനത്തിലേറെ ഇടിവുണ്ടായതാണ് ഓഹരി സൂചികകൾക്ക് നേട്ടമായത്. സെൻസെക്‌സ് 1,128 പോയന്റ് ഉയർന്ന് 55,775ലും നിഫ്റ്റി 314 പോയന്റ് നേട്ടത്തിൽ 16,659ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടാറ്റ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്‌സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഒഎൻജിസി, കോൾ ഇന്ത്യ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.