മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 519.11 പോയന്റ് നേട്ടത്തില്‍ 35430.43ലും നിഫ്റ്റി 159.80 പോയന്റ് ഉയര്‍ന്ന് 10471ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1929 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 749 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികള്‍ക്ക് മാറ്റമില്ല.
എന്‍ടിപിസി, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്റ് ബാങ്ക്,ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഭാരതി എയര്‍ടെല്‍,റിലയന്‍സ്, വേദാന്ത, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എല്ലാവിഭാഗം സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5ശതമാനത്തിലേറെ ഉയര്‍ന്നു.