മുംബൈ: ഓഹരി വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 10,000 നിലവാരത്തിന് അടുത്തെത്തുകയുംചെയ്തു. സെന്‍സെക്സ് 522.01 പോയന്റ് ഉയര്‍ന്ന് 33,825.53ലും നിഫ്റ്റി 152.95 പോയന്റ് നേട്ടത്തില്‍ 9979.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1712 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 708 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ മോട്ടോഴ്സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ബജാജ് ഫിനാന്‍സ്,ബജാജ് ഫിന്‍സര്‍വ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ബിപിസിഎല്‍,മാരുതി സുസുകി, ഐടിസി,കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സെക്ടറര്‍ സൂചികകളില്‍ എഫ്എംസിജി ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു.
മൂഡീസ് റേറ്റിങ് താഴ്ത്തിയെങ്കിലും നീണ്ട അടച്ചിടലില്‍ ഇളവുകള്‍ നല്‍കിയതോടെ സമ്പദ്ഘടന തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ആഗോള സൂചികകളിലെ നേട്ടവും വിപണിക്ക് കരുത്തുപകര്‍ന്നു.