സെന്‍സെക്സിന് 433 പോയന്റ് നഷ്ടമായി

sensex

മുംബൈ: മൂന്നാമത്തെ ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 433.13 പോയന്റ് താഴ്ന്ന് 59,919.69ലും നിഫ്റ്റി 143.60 പോയന്റ് നഷ്ടത്തില്‍ 17,873.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസിലെ പണപ്പെരുപ്പ നിരക്ക് 30 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് ആഗോളതലത്തില്‍ വിപണികളെ ബാധിച്ചത്. ഇതേതുടര്‍ന്ന് യുഎസിലെ കടപ്പത്ര ആദായത്തില്‍ വര്‍ധനവുമുണ്ടായി. ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര വിപണികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്മാറുമോയെന്ന ആശങ്ക വിപണിയെ ബാധിച്ചു.

ഐഒസി, ടെക് മഹീന്ദ്ര, എസ്ബിഐ, ഒഎന്‍ജിസി, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ടൈറ്റാന്‍ കമ്പനി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

 

Top