നേട്ടം നിലനിര്‍ത്താനായില്ല ; സെന്‍സെക്സ് 203 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 203.65 പോയിന്റ് താഴ്ന്ന് 37114.88ലും നിഫ്റ്റി 65.05 പോയിന്റ് നഷ്ടത്തില്‍ 11157ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1003 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1553 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബജാജ് ഫിനാന്‍സ്, ഐടിസി, കൊടക് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഇന്റസന്റ് ബാങ്ക്, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, പവര്‍ ഗ്രിഡ്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍റ്റി, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ഒഎന്‍ജിസി, എസ്ബിഐഎന്‍, ഹീറോ മോട്ടോര്‍കോപ്, ഏഷ്യന്‍പെയിന്റ്‌സ്, റിലയന്‍സ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top