മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ അവസാനിച്ചു. സെന്‍സെക്‌സ് 196.19 പോയിന്റ് നേട്ടത്തില്‍ 36519.96ലും നിഫ്റ്റി 71.10 പോയിന്റ് ഉയര്‍ന്ന് 11008ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1443 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1101 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. മിഡ് ക്യാപ് ഓഹരികളാണ് മികച്ച നേട്ടത്തിലെത്തിയത്.
പൊതുമേഖല ബാങ്ക്, ഫാര്‍മ, മെറ്റല്‍, എനര്‍ജി എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. എസ്ബിഐ, സണ്‍ ഫാര്‍മ, എച്ച്പിസിഎല്‍, ഐഒസി തുടങ്ങിയവ നേട്ടത്തില്‍ മുന്നിലെത്തിയപ്പോള്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.