ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതിയുടെ ആഘാതം ഓഹരി വിപണികളില്‍ തുടരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍സെക്‌സ് 745 പോയിന്റ് താഴ്ന്ന് 35,160 ല്‍ എത്തിയപ്പോള്‍, ദേശിയസൂചിക നിഫ്റ്റി 232 പോയിന്റ് കുറഞ്ഞു 10,784ലും എത്തി.