മുംബൈ: തുടര്‍ച്ചയായി ആറാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 284.11 പോയിന്റ് താഴ്ന്ന് 33,033.09ലും നിഫ്റ്റി 95.10 പോയിന്റ് നഷ്ടത്തില്‍ 10,154.20ലുമാണ് ക്ലോസ് ചെയ്തത്.
എച്ച്‌സിഎല്‍ ടെക്, ഐടിസി, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ലുപിന്‍, വേദാന്ത, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.