സെന്‍സെക്സ് 660 പോയന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 660.63 പോയന്റ് താഴ്ന്ന് 36033.06ലും നിഫ്റ്റി 195.30 പോയന്റ് നഷ്ടത്തില്‍ 10,607.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 820 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1829 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 116 ഓഹരികള്‍ക്ക് മാറ്റമില്ല. ഇന്‍ഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റന്‍ കമ്പനി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top